പ്ലാന്റ് തുരുമ്പെടുത്ത് നശിച്ചു; മാലിന്യം അതേപടി, കുബണൂരില്‍ ദുരിതം

ഉപ്പള: മാലിന്യപ്ലാന്റില്‍ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മംഗല്‍പ്പാടി പഞ്ചായത്തും ഒരു സ്വകാര്യ കമ്പനിയും ഉപ്പളയിലെയും പരിസരത്തെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് കുബണൂരില്‍ പ്ലാന്റ് തുടങ്ങിയിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാര്‍ പ്രദേശത്തെ ഫഌറ്റില്‍ താമസിക്കുന്നവരോടും വീട്ടുകാരോടും ചാര്‍ജ്ജ് ഈടാക്കിയാണ് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി മംഗല്‍പ്പാടി പഞ്ചായത്ത് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി പ്ലാന്റ് തുരുമ്പെടുത്ത് നശിക്കുകയാണ്. സ്വകാര്യ കമ്പനിക്ക് കുബണൂരിലെ മാലിന്യ പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പഞ്ചായത്ത് […]

ഉപ്പള: മാലിന്യപ്ലാന്റില്‍ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങള്‍ നീക്കാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. മംഗല്‍പ്പാടി പഞ്ചായത്തും ഒരു സ്വകാര്യ കമ്പനിയും ഉപ്പളയിലെയും പരിസരത്തെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് കുബണൂരില്‍ പ്ലാന്റ് തുടങ്ങിയിരുന്നു. സ്വകാര്യ കമ്പനി ജീവനക്കാര്‍ പ്രദേശത്തെ ഫഌറ്റില്‍ താമസിക്കുന്നവരോടും വീട്ടുകാരോടും ചാര്‍ജ്ജ് ഈടാക്കിയാണ് മാലിന്യങ്ങള്‍ ശേഖരിച്ചിരുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി മംഗല്‍പ്പാടി പഞ്ചായത്ത് പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി പ്ലാന്റ് തുരുമ്പെടുത്ത് നശിക്കുകയാണ്. സ്വകാര്യ കമ്പനിക്ക് കുബണൂരിലെ മാലിന്യ പ്ലാന്റില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. മാലിന്യങ്ങള്‍ ശേഖരിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമെന്നാണത്രെ കരാര്‍ നല്‍കിയിരുന്നത്. പഞ്ചായത്ത് ശേഖരിക്കുന്ന മാലിന്യങ്ങള്‍ തള്ളുന്നതും ഇവിടെയാണ്. പ്രദേശത്ത് മാലിന്യങ്ങള്‍ നിറഞ്ഞതോടെ നായകളും മറ്റും ഇത് വലിച്ചെടുത്ത് കൊണ്ടുപോയി സമീപത്തെ വീട്ടുപറമ്പുകളിലും കിണറുകളിലുമൊക്കെ ഇടുന്നതായി പരിസരവാസികള്‍ പറയുന്നു. ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ രോഗഭീതിയിലുമാണ്. മാലിന്യങ്ങള്‍ കൊണ്ടുവരുന്ന ലോറികള്‍ തടയാനാണ് നാട്ടുകാരുടെ തീരുമാനം.

Related Articles
Next Story
Share it