ഓരോ സംസ്ഥാനത്ത് നിന്നും ഒരുപിടി മണ്ണും ജലവും ശേഖരിച്ച് വിജോ വര്‍ഗീസിന്റെ യാത്ര കാസര്‍കോട്ടെത്തി

കാസര്‍കോട്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരുപിടി മണ്ണും ജലവും ശേഖരിക്കുക എന്ന ലക്ഷ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ താണ്ടി ഷിമോഗയില്‍ താമസക്കാരായ മലയാളി ദമ്പതികളുടെ മകന്‍ വിജോ വര്‍ഗീസ് കാസര്‍കോട്ടെത്തി. പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്ന് ഒരുപിടി മണ്ണും ജലവും ശേഖരിച്ച് കുപ്പിയിലാക്കി വിജോ വര്‍ഗീസ് കര്‍ണാടകയിലേക്ക് യാത്ര തുടര്‍ന്നു. മണ്ണും ജലവും മലിനമാക്കരുതെന്ന സന്ദേശവുമായാണ് പ്രത്യേകം രൂപകല്‍പന ചെയ്ത ബുള്ളറ്റില്‍ വിജോ വര്‍ഗീസിന്റെ ഭാരത യാത്ര. ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ബംഗളൂരു, കരൂര്‍, ചെന്നൈ, പോണ്ടിച്ചേരി, വേളാങ്കണ്ണി, രാമേശ്വരം, […]

കാസര്‍കോട്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ഒരുപിടി മണ്ണും ജലവും ശേഖരിക്കുക എന്ന ലക്ഷ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ താണ്ടി ഷിമോഗയില്‍ താമസക്കാരായ മലയാളി ദമ്പതികളുടെ മകന്‍ വിജോ വര്‍ഗീസ് കാസര്‍കോട്ടെത്തി. പ്രസ്‌ക്ലബ്ബ് പരിസരത്ത് നിന്ന് ഒരുപിടി മണ്ണും ജലവും ശേഖരിച്ച് കുപ്പിയിലാക്കി വിജോ വര്‍ഗീസ് കര്‍ണാടകയിലേക്ക് യാത്ര തുടര്‍ന്നു. മണ്ണും ജലവും മലിനമാക്കരുതെന്ന സന്ദേശവുമായാണ് പ്രത്യേകം രൂപകല്‍പന ചെയ്ത ബുള്ളറ്റില്‍ വിജോ വര്‍ഗീസിന്റെ ഭാരത യാത്ര. ആന്ധ്രപ്രദേശ്, ഹൈദരാബാദ്, ബംഗളൂരു, കരൂര്‍, ചെന്നൈ, പോണ്ടിച്ചേരി, വേളാങ്കണ്ണി, രാമേശ്വരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങള്‍ താണ്ടിയാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. കൊച്ചി ബ്രഹ്‌മപുരത്ത് മാലിന്യത്തിന് തീപിടിച്ച് മണ്ണും ജലവും വായുവും മലിനമായി ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജോ വര്‍ഗീസിന് വലിയ സ്വീകരണമാണ് ലഭിച്ചത്. യാത്രയില്‍ കണ്ടുമുട്ടുന്നവരോട് രക്തദാനം, മാനവീകത, ഐക്യം, സമത്വം എന്നിവയുടെ പ്രാധാന്യത്തെപറ്റിയും വിജോ വാചാലനാകുന്നു. ഷിമോഗ റിപ്പന്‍പേട്ടില്‍ വീല്‍ അലൈന്‍മെന്റ് ടയര്‍ഷോപ്പ് നടത്തുകയാണ് ഇദ്ദേഹം. ഫെബ്രുവരി പത്തിനാണ് സ്വന്തം ചെലവില്‍ യാത്ര പുറപ്പെട്ടത്. മൂന്ന് മാസംകൊണ്ട് ഭാരതമാകെ സന്ദര്‍ശിക്കാനും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഒരുപിടി മണ്ണും ജലവും ശേഖരിച്ച് മരണം വരെ ഇത് സൂക്ഷിക്കാനുമാണ് വിജോയുടെ തീരുമാനം.
കാസര്‍കോട് നിന്ന് മംഗലാപുരം വഴി കാര്‍വാര്‍, മഹാരാഷ്ട്ര, മുംബൈ, ഗുജറാത്ത്, രാജസ്ഥാന്‍, കുളുമണാലി വഴി നേപ്പാളിലെത്താനും അവിടെ നിന്ന് ഭൂട്ടാനില്‍ പ്രവേശിച്ച ശേഷം തിരികെ മണിപ്പൂര്‍, മിസോറാം, ബംഗാള്‍, വിശാഖപട്ടണം, ചെന്നൈ വഴി ഷിമോഗയില്‍ മടങ്ങിയെത്തുന്ന തരത്തിലാണ് യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളത്. ആകെ പതിനാലായിരം കിലോമീറ്ററാണ് ലക്ഷ്യം. ഇതിനകം നാലായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചുകഴിഞ്ഞു. കാസര്‍കോട്ടെത്തിയ വിജോ വര്‍ഗീസിന് ബ്ലൈസ് തളങ്കരയുടെ ആഭിമുഖ്യത്തില്‍ പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ സ്വീകരണം നല്‍കി. മാധ്യമ പ്രവര്‍ത്തകന്‍ ടി.എ ഷാഫി ഷാള്‍ അണിയിച്ചും ഉപഹാരം നല്‍കിയും സ്വീകരിച്ചു. പ്രസിഡണ്ട് നൗഫല്‍ തായല്‍, ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ സിദ്ദീഖ് ചക്കര, മുഹമ്മദ് കെ.കെ പുറം, ഫിറോസ് ഷാലിമാര്‍, അജ്മല്‍ തളങ്കര, സുബൈര്‍ യു.എ, ഹാരിസ് ടി.ഐ, താത്തു തല്‍ഹത്ത്, ജിബി മീത്തല്‍, ബാദ്ഷ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it