കാസര്‍കോട്ടുകാരുടെ സ്‌നേഹം നുകര്‍ന്ന് 'തലസ്ഥാനം' നായകന്‍ വിജയകുമാര്‍

? വിജയകുമാര്‍ കാസര്‍കോട്ട് എത്താന്‍ കാരണം= കാസര്‍കോട്ടുകാരനായ ഗള്‍ഫ് വ്യവസായിയും സിനിമാ നിര്‍മ്മാതാവായ ഖാദര്‍ തെരുവത്താണ് അദ്ദേഹം പഠിച്ച തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനാഘോഷത്തില്‍ അതിഥിയായി സംബന്ധിക്കണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ഖാദര്‍ക്കയുമായുള്ള എന്റെ ബന്ധം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്താണ്. പത്തിരുപത് വര്‍ഷത്തെ ബന്ധമുണ്ട്. ദുബായ് എന്ന സിനിമ മുതലുള്ള കണക്ഷന്‍. മൂന്ന് മാസം ദുബായ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാനും മമ്മൂക്കയടക്കമുള്ളവരും ദുബായിലുണ്ടായിരുന്നു. ഖാദര്‍ക്ക ആ സിനിമയുടെ സൈലന്റ് പാര്‍ട്ടണറായിരുന്നു. ഞങ്ങളടക്കമുള്ള നടന്മാരെ നാട്ടില്‍ […]

? വിജയകുമാര്‍ കാസര്‍കോട്ട് എത്താന്‍ കാരണം
= കാസര്‍കോട്ടുകാരനായ ഗള്‍ഫ് വ്യവസായിയും സിനിമാ നിര്‍മ്മാതാവായ ഖാദര്‍ തെരുവത്താണ് അദ്ദേഹം പഠിച്ച തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനാഘോഷത്തില്‍ അതിഥിയായി സംബന്ധിക്കണമെന്ന് പറഞ്ഞ് വിളിക്കുന്നത്. ഖാദര്‍ക്കയുമായുള്ള എന്റെ ബന്ധം പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്താണ്. പത്തിരുപത് വര്‍ഷത്തെ ബന്ധമുണ്ട്. ദുബായ് എന്ന സിനിമ മുതലുള്ള കണക്ഷന്‍. മൂന്ന് മാസം ദുബായ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഞാനും മമ്മൂക്കയടക്കമുള്ളവരും ദുബായിലുണ്ടായിരുന്നു. ഖാദര്‍ക്ക ആ സിനിമയുടെ സൈലന്റ് പാര്‍ട്ടണറായിരുന്നു. ഞങ്ങളടക്കമുള്ള നടന്മാരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നത് വരെ സഹായവുമായി ഖാദര്‍ക്കയാണ് ഉണ്ടായിരുന്നത്. സിനിമാക്കാര്‍ക്ക് പുറമെ സുനില്‍ ഗവാസ്‌ക്കര്‍, അനില്‍ കുംബ്ലെ അടക്കമുള്ള ക്രിക്കറ്റ് നായകന്മാരുമായും ഖാദര്‍ക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. ഒരു സിനിമ കഴിഞ്ഞാല്‍ എല്ലാം അവസാനിക്കുകയും എല്ലാവരെയും മറന്നുപോവുകയും ചെയ്യുന്ന ഇക്കാലത്ത് ഖാദര്‍ക്ക കാലങ്ങളോളം എല്ലാവരുമായും സ്‌നേഹബന്ധം കാത്തുസൂക്ഷിക്കും.
ഖാദര്‍ക്കയെ പോലെ തന്നെയാണ് കാസര്‍കോട്ടുകാരും. ഇവിടെ എത്തിയപ്പോള്‍ സ്‌നേഹം വാരിക്കോരി നല്‍കിയവര്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനാഘോഷത്തില്‍ ഞാന്‍ ശരിക്കും ആ സ്‌നേഹം അനുഭവിച്ചു. ഞാന്‍ എത്തുന്നതിന് മുമ്പ് ഖാദര്‍ക്ക വിളിച്ച് പറഞ്ഞതനുസരിച്ച് കെ.എം ഹനീഫ് എന്നൊരാള്‍ ആവശ്യമായ സൗകര്യങ്ങളൊക്കെ ചെയ്തുതന്നിരുന്നു.
തളങ്കരയില്‍ നിറഞ്ഞ സദസായിരുന്നു. സംഘാടക മികവുകൊണ്ട് തിളങ്ങി നിന്ന പരിപാടി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഒ.എസ്.എ പ്രസിഡണ്ട് യഹ്‌യ തളങ്കരയും വ്യവസായി എന്‍.എ മുഹമ്മദും അടക്കമുള്ളവര്‍ അവരുടെ പ്രസംഗങ്ങളില്‍ എന്നിലേക്ക് ചൊരിഞ്ഞ സ്‌നേഹം വലിയ സന്തോഷത്തോടെയാണ് ഞാന്‍ ഏറ്റുവാങ്ങിയത്. യഹ്‌യയെയും എന്‍.എ മുഹമ്മദിനെയും എനിക്ക് നേരത്തെ തന്നെ നല്ല പരിചയമുണ്ട്. വേദിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും നാട്ടുകാര്‍ സ്‌നേഹത്തോടെ എന്നെ പൊതിഞ്ഞു. ഒരു സിനിമാ നടന്‍ എന്ന നിലയില്‍ എല്ലാവരുടെയും മനസില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുമോ എന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ച് വലിയ കാര്യമാണ്. അന്ന് തളങ്കരയുടെ സ്‌നേഹം ഞാന്‍ ശരിക്കും അനുഭവിച്ചു.
ഖാദര്‍ക്കയെ കുറിച്ച് ഒരുകാര്യം പറഞ്ഞ് നിര്‍ത്താം. ബംഗളൂരുവിലെ ഐ.ടി.സി ഗാര്‍ഡാനിയില്‍ ഖാദര്‍ക്കയുടെ ഒരു ഫ്രണ്ട്ഷിപ്പ് ആഘോഷം നടക്കുന്നു. എനിക്കും ക്ഷണം. പരിപാടിയില്‍ മമ്മൂക്കയടക്കമുള്ള താരങ്ങള്‍. എം.എ. യൂസഫലി, പി.കെ കുഞ്ഞാലിക്കുട്ടി, അനില്‍ കുംബ്ലെ, അറബ് പ്രമുഖര്‍ അടക്കമുള്ളവര്‍... ഞാന്‍ പങ്കെടുത്തു. കാസര്‍കോട്ടെ സുഹൃത്തുക്കളടക്കം ഒരുപാട് പേരുണ്ടായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരുടെയും വീട്ടിലേക്ക് ഒരു പൊതിപാഴ്‌സല്‍. എനിക്ക് കിട്ടിയ പൊതി തുറന്നു നോക്കി. എന്റെ ഫോട്ടോ പതിച്ച ഒരു ഗോള്‍ഡന്‍ കളറില്‍ സമ്മാനം. അത് ഞാന്‍ സൂക്ഷിച്ചിരിക്കുകയാണ്. പലരും പലതും മറന്നു പോകുന്ന ഇക്കാലത്ത് സൗഹൃദ് ബന്ധങ്ങള്‍ക്ക് വില കല്‍പിക്കുന്ന കാസര്‍കോടിന്റെ സ്വന്തം ഖാദര്‍ച്ചയെ കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. തലസ്ഥാനം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ മലയാളത്തിലെത്തിയ വിജയകുമാറിന് കാസര്‍കോട്ടുകാരെക്കുറിച്ചും പറയാന്‍ നൂറുനാവാണ്. ഇനിയൊരിക്കല്‍ വീണ്ടും കാണാമെന്നും പറഞ്ഞാണ് അദ്ദേഹം മടങ്ങിയത്.


-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it