ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത് ഒഡീഷ നേടിയ 258 റണ്‍സ് 38 ഓവറിലാണ് കേരളം മറികടന്നത്. മഴ സാധ്യതയെ തുടര്‍ന്ന് 45 ഓവറായി പരിമിതപ്പെടുത്തിയ മത്സരത്തില്‍ മഴനിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേരളം 34 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്.
കേരളത്തിന് വേണ്ടി റോബിന് ഉത്തപ്പ സെഞ്ചുറി(107) നേടി. സ്കോര്‍ 38 ഓവറില്‍ 233 റണ്‍സില്‍ നില്‍ക്കവെയാണ് മഴയെത്തിയത്. തുടര്‍ന്നാണ് വി.ജയദേവന് മഴ നിയമപ്രകാരം 34 റണ്‍സിന് കേരളം വിജയിച്ചതായി പ്രഖ്യാപിച്ചത്. കേരളം പതുക്കെയാണ് തുടങ്ങിയതെങ്കിലും സ്കോര്‍ 61ല്‍ വെച്ച് വിഷ്ണു വിനോദ് (24 പന്തുകളില്‍ 28) പുറത്തായി. നായകന് സച്ചിന് ബേബി (40), സഞ്ജു സാംസണ് (4), മുഹമ്മദ് അസ്ഹറുദ്ദീന്(23*), വത്സല്‍ ഗോവിന്ദ് (29*) എന്നിവര്‍ കേരളത്തിനായി ബാറ്റേന്തി. ശ്രീശാന്ത്, നിധീഷ്, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഒഡീഷയ്ക്ക വേണ്ടി ഓപ്പണര്‍മാരായ ഗൗരവ് ചൗധരി, സന്ദീപ് പട്നായിക്ക് എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും 119 റണ്‍സെടുത്ത് നില്‍ക്കെ സച്ചിന് ബേബി കൂട്ടുകെട്ട് തകര്‍ത്തു. സന്ദീപിനെ ശ്രീശാന്തും മടക്കിയതോടെ തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്മാര്ക്ക് പിടിച്ചുനില്‍ക്കാനായില്ല. കാര്‍ത്തിക് ബിസ്വാള്‍ പൊരുതി നോക്കിയെങ്കിലും (40 പന്തില്‍ 45റണ്‍സ്*) പിന്തുണ ലഭിച്ചില്ല.