പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

കുമ്പള: നിരവധി കേസുകളിലായി കുമ്പള പൊലീസ് പിടികൂടി സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. മണല്‍, മദ്യക്കടത്ത് തുടങ്ങിയ കേസുകളിലായി പൊലീസ് പിടികൂടിയ ചെറുതും വലുതുമായ അഞ്ചൂറിലേറെ വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേഷന് പുറത്ത് സൂക്ഷിച്ച വാഹനങ്ങളുടെ ബാറ്ററിയും ടയറുകളുമൊക്കെ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നത് കാരണം പുതുതായി പിടികൂടുന്ന വാഹനങ്ങള്‍ എവിടെ സൂക്ഷിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ് പൊലീസ്.

കുമ്പള: നിരവധി കേസുകളിലായി കുമ്പള പൊലീസ് പിടികൂടി സ്റ്റേഷന് സമീപത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ കാടുകയറിയും തുരുമ്പെടുത്തും നശിക്കുന്നു. മണല്‍, മദ്യക്കടത്ത് തുടങ്ങിയ കേസുകളിലായി പൊലീസ് പിടികൂടിയ ചെറുതും വലുതുമായ അഞ്ചൂറിലേറെ വാഹനങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
സ്റ്റേഷന് പുറത്ത് സൂക്ഷിച്ച വാഹനങ്ങളുടെ ബാറ്ററിയും ടയറുകളുമൊക്കെ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. വാഹനങ്ങള്‍ നിറഞ്ഞിരിക്കുന്നത് കാരണം പുതുതായി പിടികൂടുന്ന വാഹനങ്ങള്‍ എവിടെ സൂക്ഷിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ് പൊലീസ്.

Related Articles
Next Story
Share it