മന്‍സൂര്‍ വധക്കേസ് പ്രതിയുടെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു; പിന്നില്‍ ലീഗെന്ന് സി.പി.എം

കണ്ണൂര്‍: മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പി.പി ജാബിറിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 മണിയോടെയാണ് സംഭവം. പ്രതി ജാബിറിന്റെ മുക്കില്‍ പീടിക വള്ളുകണ്ടിയിലെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. വീടിന് പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തീവെച്ച് നശിപ്പിച്ചത്. ചൊക്ലി പൊലീസും ഫയര്‍ ഫോഴ്സുമെത്തിയാണ് തീയണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു.

Related Articles
Next Story
Share it