കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; 30 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് 30 കുട്ടികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 9.45 മണിയോടെ ശ്രീകണ്ഠാപുരം വയക്കര ഗവ. യുപി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. ശ്രീകണ്ഠാപുരം-ഇരിട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാനില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 30 കുട്ടികള്‍ക്ക് ചെറിയ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരെ ഉടന്‍ ആസ്പത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വാന്‍ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles
Next Story
Share it