കൊച്ചി: വാക്സിന് ചലഞ്ചിലേക്ക് സര്‍ക്കാര്‍ പണം പിരിക്കുന്നതിനെതിരെ ഹൈക്കോടതി. നിര്‍ബന്ധിത പിരിവ് പാടില്ലെന്നും വാക്സിന് ചലഞ്ചിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ പിടിച്ച തുക തിരിച്ചുനല്‍കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയിലെ മുന്‍ ജീവനക്കാരുടെ ഒരു ദിവസത്തെ പെന്ഷന് തുക അനുമതി ഇല്ലാതെ പിടിച്ചതിന് എതിരെ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയുകയുള്ളൂവെന്ന് നിരീക്ഷിച്ച കോടതി കെ.എസ്.ഇ.ബിയിലെ രണ്ട് മുന്‍ ജീവനക്കാരുടെ പെന്‍ഷനില്‍ നിന്നു വാക്സിന് ചലഞ്ചിലേക്ക് അനുമതി ഇല്ലാതെ പിടിച്ച തുക തിരിച്ചു നല്‍കണമെന്ന് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം തുക തിരിച്ചു നല്കണാനാണ് നിര്‍ദേശം.
ഭാവിയില്‍ അനുമതി ഇല്ലാതെ പെന്ഷന് വിഹിതം പിടിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കണം. പെന്ഷന് വിഹിതം നിര്‍ബന്ധമായി ഈടക്കിയ കെ.എസ്.ഇ.ബി നടപടിക്ക് നിയമ പിന്‍ബലമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ഇ.ബി പെന്‍ഷനേഴ്സ് അസോസിയേഷന് അനുമതി പ്രകാരമാണ് തുക പിടിച്ചതെന്നും അതിനാല്‍ തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിടരുതെന്നുമായിരുന്നു കെ.എസ്.ഇ.ബി വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.