കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ സ്പുട്നിക് വി വാക്‌സിന്‍ നിര്‍മിക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്‌സിന്‍ നിര്‍മിക്കും. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. പ്രതിവര്‍ഷം സ്പുട്‌നികിന്റെ 30 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍.ഡി.ഐ.എഫ് ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ ആദ്യ ബാച്ച് വാക്സിന്‍ നിര്‍മിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ […]

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ നിര്‍മിത സ്പുട്നിക് വി വാക്‌സിന്‍ നിര്‍മിക്കും. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗത്തിലുള്ള കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

പ്രതിവര്‍ഷം സ്പുട്‌നികിന്റെ 30 കോടി ഡോസ് വാക്സിന്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റഷ്യന്‍ നിര്‍മാതാക്കളായ ആര്‍.ഡി.ഐ.എഫ് ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ ആദ്യ ബാച്ച് വാക്സിന്‍ നിര്‍മിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നു. രാജ്യത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉത്പാദനം ലക്ഷ്യമിട്ടാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും സ്പുട്‌നിക് നിര്‍മാണം ആരംഭിക്കുന്നത്.

ആര്‍.ഡി.ഐ.എഫുമായി ചേര്‍ന്ന് വാക്സിന്‍ നിര്‍മിക്കുന്നതിന് സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനെവാല അറിയിച്ചു. കോവിഡ് വൈറസിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യാന്തര സഹകരണം അനിവാര്യമാണെന്നും പുനെവാല പറഞ്ഞു.

കോവിഡ് വൈറസിനെതിരെ സ്പുട്നിക് വി വാക്സിന്‍ ഉപയോഗിക്കുന്നതിന് ഏപ്രില്‍ 13നാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. റഷ്യന്‍ വാക്സിന്‍ സ്വീകരിക്കുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. ഗമേലയ നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിന്‍ വൈറസിനെതിരെ 91.6 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കണ്ടത്തല്‍. നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വി എന്നീ വാക്‌സിനുകളാണ് രാജ്യത്ത് കൂടുതലായി വിതരണം ചെയ്യുന്നത്.

Related Articles
Next Story
Share it