വി. സാജന്‍ ഇനി ട്രഷറി ഡയറക്ടര്‍; ജില്ലയ്ക്കിത് അഭിമാനമുഹൂര്‍ത്തം

കാഞ്ഞങ്ങാട്: സംസ്ഥാന ട്രഷറി ഡയറക്ടറായി കള്ളാര്‍ സ്വദേശി നിയമിതനാകുമ്പോള്‍ മലയോരത്തോടൊപ്പം ജില്ലയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാവുകയാണ്. കള്ളാര്‍ നീലിമല പെരിങ്കയത്തെ വി.സാജന്‍ ആണ് സംസ്ഥാന ട്രഷറി ഡയറക്ടറായി നിയമിതനായത്. ഒപ്പം ആദ്യമായി മാവിലന്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ട്രഷറി ഡയറക്ടറാവുകയെന്നതും ഏറെ അഭിമാനമുണ്ടാക്കുന്നു. ജില്ലാ ട്രഷറി ഓഫീസറായിരിക്കെയാണ് സാജന്‍ ജോയിന്റ് ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമാകുന്നത്. പരേതരായ വീരന്‍-ചിറ്റ ദമ്പതികളുടെ മകനായ സാജന്‍ 2004ല്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്കായാണ് സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത്. പെരുമ്പാവൂരില്‍ ആയിരുന്നു ആദ്യ […]

കാഞ്ഞങ്ങാട്: സംസ്ഥാന ട്രഷറി ഡയറക്ടറായി കള്ളാര്‍ സ്വദേശി നിയമിതനാകുമ്പോള്‍ മലയോരത്തോടൊപ്പം ജില്ലയ്ക്കും ഇത് അഭിമാന മുഹൂര്‍ത്തമാവുകയാണ്. കള്ളാര്‍ നീലിമല പെരിങ്കയത്തെ വി.സാജന്‍ ആണ് സംസ്ഥാന ട്രഷറി ഡയറക്ടറായി നിയമിതനായത്. ഒപ്പം ആദ്യമായി മാവിലന്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ ട്രഷറി ഡയറക്ടറാവുകയെന്നതും ഏറെ അഭിമാനമുണ്ടാക്കുന്നു. ജില്ലാ ട്രഷറി ഓഫീസറായിരിക്കെയാണ് സാജന്‍ ജോയിന്റ് ഡയറക്ടറും ഡപ്യൂട്ടി ഡയറക്ടറുമാകുന്നത്.
പരേതരായ വീരന്‍-ചിറ്റ ദമ്പതികളുടെ മകനായ സാജന്‍ 2004ല്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ എല്‍.ഡി ക്ലാര്‍ക്കായാണ് സര്‍ക്കാര്‍ സര്‍വീസിലെത്തുന്നത്. പെരുമ്പാവൂരില്‍ ആയിരുന്നു ആദ്യ നിയമനം. ഇതിനിടെയാണ് ട്രഷറി വകുപ്പിലേക്കുള്ള പരീക്ഷയെഴുതിയത്. ആദ്യ റാങ്കുകാരനായ വിജയിച്ച 2006 ട്രഷറി വകുപ്പ് ഉദ്യോഗസ്ഥനായി. പരവൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അമ്പതുകാരനായ സാജന്‍ ജില്ലയിലെ സാംസ്‌കാരിക രംഗത്തും നിറസാന്നിധ്യമാണ്. തുടി സാംസ്‌കാരിക വേദിയുടെ ജില്ലാ കമ്മിറ്റി അംഗമാണ്. ഭാര്യ: എന്‍. സ്മിത (നിയമസഭ ജീവനക്കാരി). മക്കള്‍: സനൂപ് (ഒന്നാംവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥി), സ്‌നേഹ (പത്താംതരം വിദ്യാര്‍ഥിനി, പട്ടം കേന്ദ്രീയ വിദ്യാലയം).

Related Articles
Next Story
Share it