കാസര്‍കോട്: സി.പി.ഐ ജില്ലാ അസി.സെക്രട്ടറിമാരായി വി. രാജനെയും എം. അസിനാറിനെയും ജില്ലാ കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.
അഡ്വ.വി. സുരേഷ് ബാബുവാണ് ജില്ലാ ട്രഷറര്‍. സി.പി. ബാബു, അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, ബങ്കളം പി. കുഞ്ഞികൃഷ്ണന്, കെ.വി കൃഷ്ണന്, കെ.എസ്. കുര്യാക്കോസ്, ബി.വി. രാജന്, വി. രാജന്, എം. അസിനാര്‍, അഡ്വ.വി. സുരേഷ് ബാബു, എം. കുമാരന് മുന്‍ എം.എല്‍.എ, പി. ഭാര്‍ഗവി എന്നിവരെ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായും യോഗം തിരഞ്ഞെടുത്തു. യോഗത്തില്‍ സംസ്ഥാന കൗണ്‍സിലംഗം അഡ്വ.ഗോവിന്ദന് പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു.
ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. പി. സന്തോഷ് കുമാര്‍ എം.പി, സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എം.എല്‍.എ, സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് സി.പി മുരളി എന്നിവര്‍ സംബന്ധിച്ചു.