ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് അമേരിക്ക നീക്കി

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് അമേരിക്ക നീക്കി. ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന യാത്രാവിലക്കാണ് നീങ്ങുന്നത്. നവംബര്‍ മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് കോവിഡ് റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. അത് പിന്നീട് ബൈഡനും തുടരുകയായിരുന്നു. അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതൊക്കെ വാക്സിന്‍ എടുത്തവര്‍ക്കാകും പ്രവേശനം എന്ന കാര്യത്തില്‍ അധികൃതര്‍ […]

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് അമേരിക്ക നീക്കി. ഒന്നര വര്‍ഷമായി നിലനില്‍ക്കുന്ന യാത്രാവിലക്കാണ് നീങ്ങുന്നത്. നവംബര്‍ മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് കോവിഡ് റെസ്പോണ്‍സ് കോര്‍ഡിനേറ്റര്‍ ജെഫ്രി സെയ്ന്റ്സ് അറിയിച്ചു.

കോവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. അത് പിന്നീട് ബൈഡനും തുടരുകയായിരുന്നു. അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഏതൊക്കെ വാക്സിന്‍ എടുത്തവര്‍ക്കാകും പ്രവേശനം എന്ന കാര്യത്തില്‍ അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. യു.എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും സെയ്ന്റ്സ് അറിയിച്ചു.

വിമാനത്തില്‍ കയറുന്നതിന് മുമ്പെ തന്നെ യാത്രക്കാര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് ദിവസത്തിനകം എടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലവും കാണിക്കണം. അതേസമയം കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രാവിലക്ക് തുടരും.

Related Articles
Next Story
Share it