കോവിഡ് വ്യാപനം; ഇന്ത്യ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്

വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്. ഇന്ത്യയിലുള്ള യു.എസ് പൗരന്മാര്‍ എത്രയും വേഗം ഇന്ത്യ വിടണമെന്ന് യു.എസ് ട്രാവല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും യു.എസ് പൗരന്‍മാര്‍ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റില്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ സഹിതമാണ് ട്വീറ്റ്. ഇന്ത്യയില്‍ പ്രതിദിനം മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങള്‍ […]

വാഷിംഗ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യു.എസ്. ഇന്ത്യയിലുള്ള യു.എസ് പൗരന്മാര്‍ എത്രയും വേഗം ഇന്ത്യ വിടണമെന്ന് യു.എസ് ട്രാവല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും യു.എസ് പൗരന്‍മാര്‍ എത്രയും വേഗം സുരക്ഷിതരായി ഇന്ത്യ വിടണമെന്നും ട്വീറ്റില്‍ പറയുന്നു.

ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ സഹിതമാണ് ട്വീറ്റ്. ഇന്ത്യയില്‍ പ്രതിദിനം മൂന്നരലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായതോടെ നിരവധി രാജ്യങ്ങള്‍ വിമാനസര്‍വിസുകള്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. രണ്ടായിരത്തിലധികം മരണങ്ങളും ദിനേന റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

Related Articles
Next Story
Share it