ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ലാരി കിംഗ് അന്തരിച്ചു

വാഷിംഗ്ടണ്‍: ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ലാരി കിംഗ് അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 87 വയസായിരുന്നു. ലോസ് ആഞ്ചലസിലെ സെഗാര്‍സ് സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനുവരി ആദ്യമാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. സിഎന്‍എന്നില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. സിഎന്‍എന്നിലെ ലാരി കിംഗ് ലൈവ് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 63 വര്‍ഷത്തോളം റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഭിമുഖങ്ങളാണ് […]

വാഷിംഗ്ടണ്‍: ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ലാരി കിംഗ് അന്തരിച്ചു. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. 87 വയസായിരുന്നു. ലോസ് ആഞ്ചലസിലെ സെഗാര്‍സ് സിനായി മെഡിക്കല്‍ സെന്ററില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനുവരി ആദ്യമാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു.

സിഎന്‍എന്നില്‍ 25 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. സിഎന്‍എന്നിലെ ലാരി കിംഗ് ലൈവ് എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 63 വര്‍ഷത്തോളം റേഡിയോ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഭിമുഖങ്ങളാണ് ഇക്കാലയളവില്‍ ലാരി നടത്തിയത്. നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

നേരത്തെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. 2017 ല്‍ ശ്വാസകോശ അര്‍ബുദവും പിടിപെട്ടു. ഇതിന്റെ ചികിത്സ തേടി വരികയായിരുന്നു.

Related Articles
Next Story
Share it