കൊവാക്സിന്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണം, കര്‍ശന നിര്‍ദേശവുമായി യു എസ് കോളജുകള്‍

വാഷിംഗ്ടണ്‍: കൊവാക്സിന്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണമെന്ന് യു എസ് കോളജുകളുടെ നിര്‍ദേശം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കൊവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണമെന്ന് 400 യു.എസ് കോളജുകളും യൂനിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി. കൊളംബിയ യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ […]

വാഷിംഗ്ടണ്‍: കൊവാക്സിന്‍, സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിയാല്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണമെന്ന് യു എസ് കോളജുകളുടെ നിര്‍ദേശം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാത്ത ഇന്ത്യയുടെ കൊവാക്സിന്‍, റഷ്യയുടെ സ്പുട്നിക്ക് എന്നീ വാക്സിനുകള്‍ സ്വീകരിച്ച വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തുമ്പോള്‍ വീണ്ടും വാക്സിന്‍ സ്വീകരിക്കണമെന്ന് 400 യു.എസ് കോളജുകളും യൂനിവേഴ്സിറ്റികളും കര്‍ശന നിര്‍ദേശം നല്‍കി.

കൊളംബിയ യൂനിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ ആന്റ് പബ്ലിക്ക് അഫയേഴ്സില്‍ മാസ്റ്റേഴ്സ് ഡിഗ്രിക്കായി ഇന്ത്യയില്‍ നിന്നെത്തിയ മില്ലനി ദോഷി എന്ന വിദ്യാര്‍ഥി കൊവാക്സീന്റെ രണ്ടു ഡോസ് ഇന്ത്യയില്‍ നിന്നു സ്വീകരിച്ചിരുന്നുവെങ്കിലും, യൂനിവേഴ്സിറ്റി ക്യാംപസിലെത്തുമ്പോള്‍ ഇവിടെ അംഗീകാരമുള്ള മറ്റേതെങ്കിലും വാക്സീന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടു ഡോസ് കൊവിഡ് വാക്സീന്‍ സ്വീകരിച്ചവര്‍ വീണ്ടും കൊവിഡ് വാക്സീന്‍ സ്വീകരിക്കണമെന്നാവശ്യപ്പെടുമ്പോ അതിലടങ്ങിയിരിക്കുന്ന മെഡിക്കല്‍ ആന്റ് ലോജിസ്റ്റിക്കല്‍ വിഷയങ്ങള്‍ പഠന വിധേയമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അമേരിക്കയില്‍ വിതരണം ചെയ്യുന്ന ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്സിനുകള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.

കോവാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് വിവിധ രാജ്യങ്ങളും അംഗീകരിക്കുന്നില്ല. ഗള്‍ഫ് രാജ്യങ്ങളടക്കം ഇത്തരം നിലപാട് സ്വീകരിച്ചതോടെ നിരവധി യാത്രക്കാരാണ് ആശങ്കയിലായിരിക്കുന്നത്.

Related Articles
Next Story
Share it