ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കോവിഡ് ബാധിച്ചതായി റിപോര്‍ട്ട്

കാലിഫോര്‍ണിയ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കോവിഡ് ബാധിച്ചതായി റിപോര്‍ട്ട്. 45 കാരനായ മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാക്സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചത്. എബിസി ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ 18നായിരുന്നു മാത്യു വാക്സിന്‍ സ്വീകരിച്ചത്. അപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടമാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. […]

കാലിഫോര്‍ണിയ: അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സിന് കോവിഡ് ബാധിച്ചതായി റിപോര്‍ട്ട്. 45 കാരനായ മാത്യു ഡബ്ല്യു എന്ന നഴ്സിനാണ് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വാക്സിന്‍ സ്വീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചത്. എബിസി ന്യൂസാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇക്കഴിഞ്ഞ 18നായിരുന്നു മാത്യു വാക്സിന്‍ സ്വീകരിച്ചത്. അപ്പോള്‍ ബുദ്ധിമുട്ടുകളൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുശേഷം പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും പ്രകടമാകുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ആദ്യമായി റിപോര്‍ട്ട് ചെയ്യപ്പെട്ട യുകെയിലടക്കം ഫൈസറിന് അനുമതി നല്‍കിയതിന് പിന്നാലെ പുതിയ വാര്‍ത്ത വന്നതോടെ വാക്സിന്‍ ഫലപ്രദമാണോ എന്ന കാര്യത്തില്‍ ആശങ്ക പടരുകയാണ്.

Related Articles
Next Story
Share it