മുംബൈ ഭീകരാക്രമണം: മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക. ഭീകരാക്രമണത്തിന് 12 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപിച്ചത്. 2008 നവംബര്‍ 26നായിരുന്നു ആക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്കാണ് അഞ്ച് മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്ബ ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാവ് സാജിദ് മിറിനെ പിടികൂടാനുള്ള വിവരമാണ് നല്‍കേണ്ടത്. ആക്രമണത്തിന്റെ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന […]

വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 37 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക.
ഭീകരാക്രമണത്തിന് 12 വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് ഇനാം പ്രഖ്യാപിച്ചത്. 2008 നവംബര്‍ 26നായിരുന്നു ആക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവര്‍ക്കാണ് അഞ്ച് മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

പാക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറേ ത്വയ്ബ ഭീകരസംഘടനയുടെ മുതിര്‍ന്ന നേതാവ് സാജിദ് മിറിനെ പിടികൂടാനുള്ള വിവരമാണ് നല്‍കേണ്ടത്. ആക്രമണത്തിന്റെ അദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ നല്‍കിയാല്‍ അഞ്ചു മില്യണ്‍ ഡോളര്‍ വരെ നല്‍കുമെന്നാണ് യു.എസ് വാഗ്ദാനം.

ലഷ്‌കറെ ത്വയ്ബയുടെ 10 പാക് ഭീകരര്‍ ആണ് മുംബൈയില്‍ ആക്രമണം നടത്തിയത്. താജ് ഹോട്ടല്‍, ഒബ്റോയ് ഹോട്ടല്‍, ലിയോപാര്‍ഡ് കഫേ, നരിമാന്‍ ഹൗസ്, ഛത്രപതി ശിവാസി ടെര്‍മിനസ് എന്നിവിടങ്ങളിലായി നടത്തിയ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു.

US announces reward of up to USD 5 million for information about 26/11 mastermind

Related Articles
Next Story
Share it