ഉറുമി പാലം അപകടാവസ്ഥയില്‍; യാത്ര അപകടം മുന്നില്‍ കണ്ട്

ബദിയടുക്ക: ബലക്ഷയം മൂലം ഉറുമി പാലം അപകടാവസ്ഥയില്‍. ഇതുവഴിയുള്ള യാത്ര അപകടം മുന്നില്‍ കണ്ടുകൊണ്ട്. പുത്തിഗെ പഞ്ചായത്തിലെ മുഗു റോഡ് ജങ്ഷനില്‍ നിന്നും ബദിയടുക്ക പഞ്ചായത്തിലെ ബി.സി. റോഡുമായി ബന്ധിപ്പിക്കുന്ന ഉറുമി റോഡിലെ പാലമാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളത്. നാല്‍പത് വര്‍ഷം മുമ്പ് പണിത പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീണ് ഇരുമ്പ് കമ്പികള്‍ ദ്രവിച്ച നിലയിലാണ്. മാത്രവുമല്ല ചെറുപാലത്തിന്റെ അനുബന്ധ റോഡിലെ ടാറിംഗ് ഇളകി പൊട്ടിപ്പൊളിഞ്ഞ് ചില സ്ഥലങ്ങളില്‍ പാതാളക്കുഴികള്‍ രൂപപ്പെട്ടത് കൊണ്ട് യാത്ര ദുസ്സഹമാണ്. […]

ബദിയടുക്ക: ബലക്ഷയം മൂലം ഉറുമി പാലം അപകടാവസ്ഥയില്‍. ഇതുവഴിയുള്ള യാത്ര അപകടം മുന്നില്‍ കണ്ടുകൊണ്ട്. പുത്തിഗെ പഞ്ചായത്തിലെ മുഗു റോഡ് ജങ്ഷനില്‍ നിന്നും ബദിയടുക്ക പഞ്ചായത്തിലെ ബി.സി. റോഡുമായി ബന്ധിപ്പിക്കുന്ന ഉറുമി റോഡിലെ പാലമാണ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലുള്ളത്. നാല്‍പത് വര്‍ഷം മുമ്പ് പണിത പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് പാളികള്‍ ഇളകിവീണ് ഇരുമ്പ് കമ്പികള്‍ ദ്രവിച്ച നിലയിലാണ്. മാത്രവുമല്ല ചെറുപാലത്തിന്റെ അനുബന്ധ റോഡിലെ ടാറിംഗ് ഇളകി പൊട്ടിപ്പൊളിഞ്ഞ് ചില സ്ഥലങ്ങളില്‍ പാതാളക്കുഴികള്‍ രൂപപ്പെട്ടത് കൊണ്ട് യാത്ര ദുസ്സഹമാണ്. സീതാംഗോളിയില്‍ നിന്നും മുഗു റോഡ് ജങ്ഷനില്‍ നിന്നും ഏറ്റവും എളുപ്പത്തില്‍ ഉറുമി വഴി ബി.സി. റോഡ് എന്‍മകജെ, പുത്തിഗെ, ബദിയടുക്ക പഞ്ചായത്തുകളുടെ സംഗമ സ്ഥലമായ പള്ളം ജങ്ഷനിലൂടെ ഏറ്റവും എളുപ്പത്തില്‍ പെര്‍ള വഴി പുത്തൂരിലേക്ക് എത്താന്‍ കഴിയുന്ന റോഡായതിനാല്‍ നിരവധി വാഹനങ്ങളും കുമ്പളയില്‍ നിന്നും പെര്‍ളയിലേക്ക് ഒരു സ്വകാര്യ ബസും ഇതിലൂടെ സര്‍വ്വീസ് നടത്തുന്നുണ്ട്. പാലത്തിന്റെ ബലക്ഷയം കാരണം അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് പലരും യാത്ര ചെയ്യുന്നത്. അതുകൊണ്ട് തന്നെ പാലം പുതുക്കിപ്പണിയുന്നതിന് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടേയും യാത്രക്കാരുടേയും ആവശ്യം.

Related Articles
Next Story
Share it