തലപ്പാടിയില്‍ എം.ഡി.എം.എയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍; രണ്ടുപേര്‍ രക്ഷപ്പെട്ടു

മംഗളൂരു: തലപ്പാടി കെ.സി റോഡില്‍ 11 ഗ്രാം എം.ഡി.എം.എയുമായി ഉപ്പള സ്വദേശി അറസ്റ്റില്‍. ഉപ്പളയിലെ ഷെയ്ഖ് മുഹമ്മദ് കൈഫി(22)നെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കെ.സി റോഡിലെ ഫലാഹ് സ്‌കൂള്‍ ബസ്‌സ്റ്റോപ്പിന് സമീപമുള്ള പൊതുസ്ഥലത്ത് എം.ഡി.എം.എ വില്‍പ്പന നടത്തുന്നതിനിടെയാണ് കൈഫ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. മുഹമ്മദ് കൈഫില്‍ നിന്ന് 55,000 രൂപ വിലവരുന്ന 11 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന്, 500 രൂപ, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവസ്ഥലത്തുണ്ടായിരുന്ന മയക്കുമരുന്ന് കടത്തുകാരായ ഷമീര്‍ കാംബ്ലെ, ജാവീദ് എന്നിവരാണ് പൊലീസ് പരിശോധനക്കിടെ രക്ഷപ്പെട്ടത്. കെ.സി റോഡിലെ ഫലാഹ് സ്‌കൂളിന് സമീപം എം.ഡി.എം.എ വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഘമെത്തിയത്.
Next Story

