എം.ഡി.എം.എയുമായി മൂന്നുപേര്‍ അറസ്റ്റില്‍; ഓടിരക്ഷപ്പെടുന്നതിനിടെ ഒരാളുടെ കാലൊടിഞ്ഞു

ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ ഒരാളുടെ കാലൊടിഞ്ഞു. കുമ്പള ഷേഡിക്കാവിലെ എ.എം അഷ്‌റഫ് (26), കുമ്പള കോയിപ്പാടിയിലെ കെ. സാദിഖ് (33), കാസര്‍കോട് കുഡ്‌ലു ആസാദ് നഗറിലെ കെ. ഷംസുദ്ദീന്‍(37) എന്നിവരെയാണ് കാസര്‍കോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. സംഘത്തിന്റെ കൈവശം സൂക്ഷിച്ച 43.77 ഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. ശനിയാഴ്ച്ച വൈകിട്ടാണ് ഉപ്പള സോങ്കാല്‍ എന്ന സ്ഥലത്ത് പഴയ ഒരു വീട്ടിനകത്ത് ഒരു സംഘം തമ്പടിച്ചതായി ഡാന്‍സാഫ് സംഘത്തിന് വിവരം കിട്ടിയത്. വിവരം കുമ്പള പൊലീസിനെ അറിയിച്ചു. കുമ്പള പൊലീസെത്തി സംഘത്തെ പിടികൂടുന്നതിനിടെ അഷ്റഫ് ഓടി രക്ഷപ്പെടുന്നതിനിടെ കാലൊടിഞ്ഞു. അഷ്റഫ് കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
എം.ഡി.എം.എയുമായി അറസ്റ്റിലായ പ്രതികള്‍

