അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ഉപ്പള: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. മരണം ഹൃദയാഘാതം മൂലമെന്ന് ബന്ധുക്കളും തൂങ്ങിമരണമെന്ന് പൊലീസും പറയുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അഞ്ച് മാസം പ്രായമായ കുഞ്ഞിന്റെ മാതാവ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യാസ്പത്രിലാണ് യുവതി മരിച്ചത്. മഞ്ചേശ്വരം പൊലീസിന് കിട്ടിയ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി വീടിന്റെ രണ്ടാംനിലയിലുള്ള ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചതാണെന്നാണ് കണ്ടെത്തിയത്.
നെഞ്ചുവേദന അനുഭവപ്പെട്ട യുവതിയെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം മരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴുത്തില്‍ പാടുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നതായി പൊലീസ് വ്യക്തമാക്കുന്നു. യുവതി തൂങ്ങി മരിച്ചതാണെന്ന് പൊലീസിന്റെ എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

