മുട്ടകള്‍ക്ക് പച്ച നിറം, മാംസം നീല നിറത്തില്‍; അപൂര്‍വയിനം കോഴികള്‍

ആംസ്റ്റര്‍ഡാം: മുട്ടകള്‍ക്ക് പച്ച നിറം, മാംസം നീല നിറത്തില്‍. അപൂര്‍വയിനം കോഴിമുട്ടയും കോഴികളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ഇളം പച്ച നിറത്തിലുള്ള കോഴിമുട്ടയാണ് വൈറലായിരിക്കുന്നത്. ഷ്വീന്‍ജലര്‍ വിഭാഗത്തില്‍പെട്ട കോഴികളാണ് ഇളം പച്ച നിറത്തിലുള്ള മുട്ടയിട്ടത്. ഷ്വീന്‍ഡലര്‍ കോഴികളുടെ മാംസത്തിന് നീല നിറമാണ്. മാംസവും മുട്ടയും നിറ വ്യത്യാസമുണ്ടെങ്കിലും കഴിക്കാന്‍ അനുയോജ്യമാണ്. സങ്കരയിനം കോഴികളാണ് ഇവ. ചിലിയിലെ അരോക്കാന പ്രദേശത്ത് നിന്നുള്ള നീല മുട്ടയിടുന്ന കോഴിയേയും ഇന്‍ഡോനേഷ്യയിലെ സുമാത്രയിലെ നീണ്ട ശരീരമുള്ള കോഴിയേയും ഇണ ചേര്‍ത്താണ് […]

ആംസ്റ്റര്‍ഡാം: മുട്ടകള്‍ക്ക് പച്ച നിറം, മാംസം നീല നിറത്തില്‍. അപൂര്‍വയിനം കോഴിമുട്ടയും കോഴികളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നെതര്‍ലാന്റ്‌സില്‍ നിന്നുള്ള ഇളം പച്ച നിറത്തിലുള്ള കോഴിമുട്ടയാണ് വൈറലായിരിക്കുന്നത്. ഷ്വീന്‍ജലര്‍ വിഭാഗത്തില്‍പെട്ട കോഴികളാണ് ഇളം പച്ച നിറത്തിലുള്ള മുട്ടയിട്ടത്. ഷ്വീന്‍ഡലര്‍ കോഴികളുടെ മാംസത്തിന് നീല നിറമാണ്. മാംസവും മുട്ടയും നിറ വ്യത്യാസമുണ്ടെങ്കിലും കഴിക്കാന്‍ അനുയോജ്യമാണ്.

സങ്കരയിനം കോഴികളാണ് ഇവ. ചിലിയിലെ അരോക്കാന പ്രദേശത്ത് നിന്നുള്ള നീല മുട്ടയിടുന്ന കോഴിയേയും ഇന്‍ഡോനേഷ്യയിലെ സുമാത്രയിലെ നീണ്ട ശരീരമുള്ള കോഴിയേയും ഇണ ചേര്‍ത്താണ് ഷ്വീന്‍ജലര്‍ വിഭാഗത്തെ സൃഷ്ടിച്ചതെന്ന് ഗവേഷകനായ റൂഡ് കാസന്‍ബ്രുഡ് പറയുന്നു. ഏകദേശം പത്ത് വര്‍ഷം മുമ്പാണ് ഇത്തരം ഒരു ആലോചനയില്‍ റൂഡ് കാസന്‍ബ്രുഡ് എത്തിയത്.

നിറങ്ങള്‍ക്കു കാരണമായ ജീനുകളുടെ പരിണാമമാണ് നിറം മാറ്റത്തിന് കാരണം. എല്ലാതരം കാലാവസ്ഥകളെയും അതിജീവിക്കാനുള്ള കഴിവും ഈ കോഴികള്‍ക്കുണ്ട്. ചിലിയില്‍ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും വ്യത്യസ്ത നിറങ്ങളില്‍ മുട്ടയിടുന്ന കോഴികളുണ്ട്. ഇന്‍ഡോനേഷ്യയിലെ അയാം സെമാനിയെന്ന കോഴിയാണ് കരിങ്കോഴി. അതിന്റെ മുട്ടയുടെ അകവും പുറവുമെല്ലാം കറുത്ത നിറമാണ്.

Unusual Breed Of Chickens Lay Green Eggs And Have Blue Meat

Related Articles
Next Story
Share it