കാഞ്ഞങ്ങാട്: നരേന്ദ്രമോദി ഭരണത്തില്‍ ഭാരതം ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയിലാകുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. കാഞ്ഞങ്ങാട്ട് നടന്ന എന്‍.ഡി.എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മോദിയെ വെല്ലുവിളിക്കുന്ന യാളുകള്‍ക്ക് അവരുടെ നേതാവ് ആരെന്നും എന്താണ് അവരുടെ കര്‍മ്മപദ്ധതിയെന്നും ചോദിച്ചാല്‍ ഉത്തരമില്ല. കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ സീറ്റ് യാചനയും കേന്ദ്രത്തില്‍ കെട്ടിപ്പിടുത്തവുമാണ്. കേന്ദ്രം സഹകരണ വകുപ്പ് മന്ത്രാലയം രൂപീകരിച്ചപ്പോള്‍ കേരളത്തില്‍ സഹകരണ ബാങ്കുകളിലെ കൊള്ളയാണ് നടന്നത്. കരുവന്നൂരില്‍ സി.പി.എമ്മും കണ്ട്ലയില്‍ സി.പി.ഐയും മലപ്പുറത്ത് ലീഗും സഹകരണ ബാങ്ക് കൊള്ള നടത്തിയപ്പോള്‍ കോണ്‍ഗ്രസ് വയനാട്ടിലാണ് ബാങ്ക് കൊള്ള നടത്തിയത്. ഗാന്ധി കുടുംബത്തിന്റെ സ്വാധീനമാണ് ഈ കൊള്ളയ്ക്ക് പിന്നില്‍. സഹകരണബാങ്ക് കൊള്ള മുതല്‍ സ്വര്‍ണ്ണക്കടത്ത് വരെയുള്ള ഏത് കുംഭകോണത്തിലും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളാണെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. എം. നാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. ഇ. മനീഷ്, അഡ്വ. കെ. ശ്രീകാന്ത്, സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനി, എ. വേലായുധന്, എന്‍. മധു പ്രസംഗിച്ചു.