നിറം മങ്ങാത്ത സച്ചിന്‍ ഗാലറി

കാസര്‍കോട്: 2013 നവംബര്‍ 16ന് ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിന്നും വിരമിച്ചത്. സച്ചിന്‍ ടെണ്ടുക്കറിന്റെ വിരമിക്കലിന് ഏഴു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥാലയം കേരളത്തില്‍ ഉണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് സച്ചിന്‍സ് ഗാലറി എന്ന പേരില്‍ സച്ചിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊള്ളുന്ന ഒരു ലൈബ്രറി കോളേജിലെ ലൈബ്രറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ […]

കാസര്‍കോട്: 2013 നവംബര്‍ 16ന് ആണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് രംഗത്ത് നിന്നും വിരമിച്ചത്. സച്ചിന്‍ ടെണ്ടുക്കറിന്റെ വിരമിക്കലിന് ഏഴു വര്‍ഷം പൂര്‍ത്തിയാവുകയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ച് ഇന്ത്യയിലെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഗ്രന്ഥാലയം കേരളത്തില്‍ ഉണ്ട്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിലാണ് സച്ചിന്‍സ് ഗാലറി എന്ന പേരില്‍ സച്ചിനെ കുറിച്ചുള്ള പുസ്തകങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊള്ളുന്ന ഒരു ലൈബ്രറി കോളേജിലെ ലൈബ്രറിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കോളേജിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ എം.സി. വസിഷ്ഠ് ആണ് സച്ചിനെ കുറിച്ച് പതിനൊന്ന് ഭാഷകളില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് സച്ചിന്‍സ് ഗാലറിക്രമീകരിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഒറിയ, ബംഗാളി, ആസാമിസ്, മറാത്തി, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ഗ്രന്ഥങ്ങളാണ് സച്ചിന്‍സ് ഗാലറിയെ അലങ്കരിക്കുന്നത്. ക്രിക്കറ്റ് ദേശിയോദ്ഗ്രഥനത്തിന് എന്ന ആശയമാണ് സച്ചിന്‍ഗാലറിയിലൂടെ മുന്നോട്ട് വെക്കുന്നത്.

Related Articles
Next Story
Share it