ലോക്ക് ഡൗണില്‍ ജോലിയില്ലാതായി; കാട് മൂടിയ സ്ഥലത്ത് കൃഷിയിറക്കി ആദിവാസി യുവാവ്

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ വന്നതോടെ ജോലി ഇല്ലാതായപ്പോള്‍ മണ്ണില്‍ അധ്വാനിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ് ആദിവാസി യുവാവ്. ചാലിങ്കാലിലെ ആര്‍. വിജയനാണ് ചാലിങ്കാലില്‍ ബന്ധുവിന്റെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി തുടങ്ങിയത്. പൂര്‍ണമായും കാട് മൂടിയ പ്രദേശം വെട്ടിത്തെളിച്ചാണ് കൃഷിയിറക്കിയത്. കൂലിവേല ചെയ്താണ് വിജയന്‍ കുടുംബം പുലര്‍ത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വിജയന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് കൃഷിയിലൂടെ അതിജീവനത്തിന് പുതിയ മാര്‍ഗം കണ്ടെത്തുവാന്‍ തീരുമാനിച്ചത് കൃഷിപ്പണിക്ക് മാതാവ് കല്യാണിയും […]

കാഞ്ഞങ്ങാട്: ലോക്ഡൗണ്‍ വന്നതോടെ ജോലി ഇല്ലാതായപ്പോള്‍ മണ്ണില്‍ അധ്വാനിച്ച് ഉപജീവന മാര്‍ഗം കണ്ടെത്തുകയാണ് ആദിവാസി യുവാവ്. ചാലിങ്കാലിലെ ആര്‍. വിജയനാണ് ചാലിങ്കാലില്‍ ബന്ധുവിന്റെ ഒരേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴ കൃഷി തുടങ്ങിയത്. പൂര്‍ണമായും കാട് മൂടിയ പ്രദേശം വെട്ടിത്തെളിച്ചാണ് കൃഷിയിറക്കിയത്.
കൂലിവേല ചെയ്താണ് വിജയന്‍ കുടുംബം പുലര്‍ത്തുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടാം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വിജയന് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെയാണ് കൃഷിയിലൂടെ അതിജീവനത്തിന് പുതിയ മാര്‍ഗം കണ്ടെത്തുവാന്‍ തീരുമാനിച്ചത് കൃഷിപ്പണിക്ക് മാതാവ് കല്യാണിയും വിജയനെ സഹായിക്കുന്നു. വിജയന്റെ പിതാവ് രാഘവന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചപ്പോള്‍ കുടുംബത്തിന്റെ സംരക്ഷണ ചുമതല കല്യാണിക്കൊപ്പം വിജയനും ഏറ്റെടുത്തു. ഭാര്യ രാധികയും മകന്‍ നവനീതും കൃഷിക്ക് സഹായിക്കുവാന്‍ കൂടെ തന്നെയുണ്ട്.

Related Articles
Next Story
Share it