മൊഗ്രാല്‍ കൊപ്പളം അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം പാതിവഴിയില്‍; വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ദുരിതത്തില്‍

മൊഗ്രാല്‍: നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥമൂലം മൊഗ്രാല്‍ കൊപ്പളം റെയില്‍വെ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം പാതിവഴിയിലായതോടെ ദുരിതത്തിലായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. മഴ കനത്താല്‍ പുഴയോര റോഡില്‍ വെള്ളം കയറുന്നത് മൂലം ഓട്ടോകള്‍ യാത്രയ്ക്ക് തയ്യാറാകാത്തത് സ്‌കൂള്‍ കുട്ടികള്‍ക്ക് യഥാസമയം സ്‌കൂളിലെത്താന്‍ പറ്റുന്നില്ല. ഇതുമൂലം ഇരട്ട റെയില്‍പാത കടന്നു വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍. ഇത് രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.കുട്ടികളെ റെയില്‍പാളം കടത്തിവിടാന്‍ രക്ഷിതാക്കള്‍ രാവിലെയും വൈകിട്ടും പെടാപ്പാട് പെടുകയാണ്. കൊപ്പളം അണ്ടര്‍ പാസ്സേജ് നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ […]

മൊഗ്രാല്‍: നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥമൂലം മൊഗ്രാല്‍ കൊപ്പളം റെയില്‍വെ അണ്ടര്‍ പാസ്സേജ് നിര്‍മ്മാണം പാതിവഴിയിലായതോടെ ദുരിതത്തിലായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. മഴ കനത്താല്‍ പുഴയോര റോഡില്‍ വെള്ളം കയറുന്നത് മൂലം ഓട്ടോകള്‍ യാത്രയ്ക്ക് തയ്യാറാകാത്തത് സ്‌കൂള്‍ കുട്ടികള്‍ക്ക് യഥാസമയം സ്‌കൂളിലെത്താന്‍ പറ്റുന്നില്ല. ഇതുമൂലം ഇരട്ട റെയില്‍പാത കടന്നു വേണം കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍. ഇത് രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കുട്ടികളെ റെയില്‍പാളം കടത്തിവിടാന്‍ രക്ഷിതാക്കള്‍ രാവിലെയും വൈകിട്ടും പെടാപ്പാട് പെടുകയാണ്. കൊപ്പളം അണ്ടര്‍ പാസ്സേജ് നിര്‍മാണം തുടങ്ങി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജോലികള്‍ പാതിവഴിയിലാണ്. ഏറ്റെടുത്ത നിര്‍മാണ കമ്പനി തോന്നുമ്പോഴാണ് ജോലി ചെയ്യുന്നതെന്നാണ് ആക്ഷേപം. നാട്ടുകാര്‍ വിളിച്ചു നിര്‍മ്മാണ കമ്പനി അധികൃതരോട് ക്ഷോഭിച്ചാല്‍ മാത്രം നാല് ജോലിക്കാരെ പറഞ്ഞയക്കും. അവര്‍ ചെപ്പടിവിദ്യകള്‍ കാട്ടി മടങ്ങുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്‌കൂള്‍ കുട്ടികളുടെ പഠനം പോലും മുടങ്ങുന്ന സാഹചര്യത്തില്‍ അണ്ടര്‍ പാസ്സേജ് നിര്‍മാണം വേഗത്തിലാക്കാന്‍ ജനപ്രതിനിധികള്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles
Next Story
Share it