ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി; അടുത്ത ആഴ്ച മുതല്‍ വിതരണം ആരംഭിക്കും

ലണ്ടന്‍: ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി നല്‍കി. ഇതോടെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി യുകെ മാറി. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ ബയോ ടെക്കിന്റെ കോവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു കെ സര്‍ക്കാരും വ്യക്തമാക്കി. വാക്സിന്‍ യു കെ യില്‍ വിതരണം ചെയ്യുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും […]

ലണ്ടന്‍: ഫൈസര്‍ വാക്‌സിന് യുകെയില്‍ അനുമതി നല്‍കി. ഇതോടെ അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി യുകെ മാറി. അടുത്ത ആഴ്ച മുതല്‍ വാക്സിന്‍ വിതരണം ആരംഭിക്കും. ഫൈസര്‍ ബയോ ടെക്കിന്റെ കോവിഡ് വാക്സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശുപാര്‍ശ അംഗീകരിച്ചതായി യു കെ സര്‍ക്കാരും വ്യക്തമാക്കി.

വാക്സിന്‍ യു കെ യില്‍ വിതരണം ചെയ്യുന്നതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു. വാക്സിന്റെ അവസാനഘട്ട പരീക്ഷണം പൂര്‍ത്തിയായപ്പോള്‍ തന്നെ വാക്സിന്‍ 95 ശതമാനം ഫലപ്രദമാണെന് ഫൈസര്‍ അറിയിച്ചിരുന്നു. കൂടാതെ വാക്സിന്‍ പ്രായം, ലിംഗ, വര്‍ണ, വംശീയ വ്യത്യാസങ്ങളില്ലാതെയാണ് ഫലമെന്നും 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തില്‍ കൂടുതല്‍ ഫലപ്രാപ്തിയുണ്ടെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

UK approves Pfizer/BioNTech Covid vaccine for rollout next week

Related Articles
Next Story
Share it