കാറില്‍ കടത്തിയ എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍

പള്ളിക്കര ബിലാല്‍ നഗറിലെ മുഹമ്മദ് മഷ് ഹൂഫ്, ചിത്താരി ചേറ്റുകുണ്ടിലെ സി.എച്ച് ഷക്കീര്‍ എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്

ബേക്കല്‍ : കാറില്‍ കടത്തിയ 0.95 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാല്‍ നഗറിലെ മുഹമ്മദ് മഷ് ഹൂഫ്(27), ചിത്താരി ചേറ്റുകുണ്ടിലെ സി.എച്ച് ഷക്കീര്‍(35) എന്നിവരെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് സംസ്ഥാന പാതയില്‍ കോട്ടിക്കുളത്ത് നടത്തിയ വാഹനപരിശോധനക്കിടെ വരികയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.എന്‍ മനുകൃഷ്ണന്‍, പി ഹരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി റോജന്‍, ജിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Related Articles
Next Story
Share it