കെ.എസ്.ടി.പി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി; നാലുപേര്‍ അറസ്റ്റില്‍
ഇവരില്‍ നിന്നും 0.95 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്

ഉദുമ: കെ.എസ്.ടി.പി റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് പൊലീസ് എം.ഡി.എം.എ പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു. കോട്ടിക്കുളത്തെ ഇന്‍തിസാന്‍(25), ചിത്താരി മുക്കൂട് കാരക്കുന്നിലെ എം.കെ ഷറഫുദ്ദീന്‍(27), കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപത്തെ എം.എ മുഹമ്മദ് ആരിഫ്(24), താഴെ കളനാട്ടെ അബ്ദുള്‍ മുനവ്വര്‍(22) എന്നിവരെയാണ്ബേക്കല്‍ ഇന്‍സ്പെക്ടര്‍ കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്.
പാലക്കുന്ന് കെ.എസ്.ടി.പി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 0.95 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. എസ്.ഐ എം സതീശന്‍, ജൂനിയര്‍ എസ്.ഐ എം മനു കൃഷ്ണന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സരീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീപ്, ജിജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story