ഷാര്‍ജയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ബേക്കല്‍ സ്വദേശി മരിച്ചു

ബേക്കല്‍ മൗവ്വലിലെ മുക്രി ഇബ്രാഹിം ആണ് മരിച്ചത്.

ബേക്കല്‍: ഷാര്‍ജയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ബേക്കല്‍ സ്വദേശി മരിച്ചു. ബേക്കല്‍ മൗവ്വലിലെ മുക്രി ഇബ്രാഹിം(54) ആണ് മരിച്ചത്. ഷാര്‍ജയില്‍ 35 വര്‍ഷമായി വ്യാപാരിയാണ്. ഷാര്‍ജയിലെ ദൈദില്‍ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഭാര്യ: ആബിദ. മക്കള്‍: ഇര്‍ഫാന്‍, അസിം, ഇഫ്ര. സഹോദരങ്ങള്‍: അലവി, ആദം, മറിയ, ദൈനബി, അസ്യ. മയ്യിത്ത് നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കള്‍.


Related Articles
Next Story
Share it