ഉദുമയില്‍ പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികന് കുത്തേറ്റു; ആറുപേര്‍ക്കെതിരെ കേസ്

വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തും തലക്കും അടിക്കുകയും ചെയ്തു

ഉദുമ: പള്ളിയിലേക്ക് പോകുകയായിരുന്ന വയോധികന് കുത്തേറ്റു. ഉദുമ പാക്യാരയിലെ കെ.എം അബ്ദുല്ല ഹാജി(73)യെയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഇബ്രാഹിം, മുനീര്‍, റസാക്ക്, റഷീദ്, ആമു ഹാജി, റഷീദ്, ഇസ്മയില്‍ എന്നിവര്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. അക്രമത്തില്‍ പരിക്കേറ്റ അബ്ദുല്ല ഹാജി ആസ്പത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ അബ്ദുല്ല ഹാജി പള്ളിയിലേക്ക് പോകുമ്പോള്‍ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മുഖത്തും തലക്കും അടിക്കുകയായിരുന്നു. ഇതോടെ രക്തസമ്മര്‍ദ്ദം കൂടി നിലത്തുവീണ അബ്ദുല്ല ഹാജിയുടെ കാലില്‍ കത്തി കൊണ്ട് കുത്തുകയും മുഖത്ത് പഞ്ച് കൊണ്ടിടിക്കുകയും ചെയ്തു എന്നാണ് പരാതി. പഴയ പള്ളികമ്മിറ്റിക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് ആരോപണം.

Related Articles
Next Story
Share it