കോട്ടിക്കുളം മേല്‍പ്പാലം ഇനിയും വൈകിപ്പിച്ചാല്‍ സമരമെന്ന് കോണ്‍ഗ്രസ്
നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി തുടങ്ങിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മുന്‍കൈയെടുക്കുമെന്ന് മുന്നറിയിപ്പ്

ഉദുമ: പ്രധാനമന്ത്രി ഓണ്‍ലൈന്‍ വഴി തറക്കല്ലിട്ട കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണം വൈകുന്നതില്‍ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം പ്രതിഷേധിച്ചു. നിര്‍മാണ പ്രവര്‍ത്തനം അടിയന്തരമായി തുടങ്ങിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മുന്‍കൈയെടുക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ഉദുമ കോണ്‍ഗ്രസ് ഓഫീസില്‍ കെ. കരുണാകരന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗം ഡി.സി.സി. വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഉദ് ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ.വി. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി. പ്രസിഡണ്ട് ഹക്കീം കുന്നില്‍, ജനറല്‍ സെക്രട്ടറി ഗീത കൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍, പുരുഷോത്തമന്‍ നായര്‍, കെ.വി. രാജഗോപലന്‍, ഷീബു കടവങ്ങാനം, ചന്ദ്രന്‍ നാലാംവാതുക്കല്‍, സുനില്‍ കുമാര്‍ മൂലയില്‍, വാസു മാങ്ങാട്, യു.ഡി.എഫ്. കണ്‍വിനര്‍ ബി. ബാലകൃഷ്ണന്‍, ഉദയമംഗലം സുകുമാരന്‍, ടി.വി. വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.