സൂപ്പര്‍മാര്‍ക്കറ്റിന് പിറകില്‍ കഞ്ചാവ് ചെടികള്‍; കസ്റ്റഡിയിലെടുത്ത് പൊലീസ്
കഞ്ചാവ് ചെടികള്‍ക്ക് ഒരു മീറ്ററിലധികം ഉയരമുണ്ട്

ബേക്കല്‍: ഹദ്ദാദ് നഗറിലെ സൂപ്പര്‍ മാര്‍ക്കറ്റിന് പിറകുവശത്ത് നട്ടുപിടിപ്പിച്ച നിലയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പിറകുഭാഗത്ത് കുറ്റിക്കാടുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. പൊലീസ് ചെടികള്‍ പിഴുതെടുത്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വില്‍പ്പനക്കും ഉപയോഗത്തിനുമായാണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ട് കഞ്ചാവ് ചെടികള്‍ക്കും ഒരു മീറ്ററിലധികം ഉയരമുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Next Story