സിഗററ്റ് പാക്കറ്റില്‍ സൂക്ഷിച്ച 740 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍

ബേക്കല്‍ ഉസ്മാനിയയിലെ മുഹമ്മദ് ഫായിസിനെ ആണ് അറസ്റ്റുചെയ്തത്

ബേക്കല്‍: സിഗററ്റ് പാക്കറ്റില്‍ സൂക്ഷിച്ച 740 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ സ്വദേശിയെ പൊലീസ് അറസ്റ്റുചെയ്തു. ബേക്കല്‍ ഉസ്മാനിയയിലെ മുഹമ്മദ് ഫായിസിനെ(26) ആണ് ബേക്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. ഹദ്ദാദ് കാട്രമൂലയിലെ ഒഴിഞ്ഞ പറമ്പിലെ അരമതിലില്‍ ഇരിക്കുകയായിരുന്ന മുഹമ്മദ് ഫായിസിനെ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്.

പൊലീസ് ദേഹപരിശോധന നടത്തുന്നതിനിടെ യുവാവ് പാന്റിന്റെ പോക്കറ്റില്‍ നിന്നും സിഗററ്റ് പാക്കറ്റ് പുറത്തേക്കിടുകയായിരുന്നു. പൊലീസ് ഇത് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബേക്കല്‍ പൊലീസിന് പുറമെ ജില്ലാ പൊലീസ് മേധാവിയുടേയും ഡി.വൈ.എസ്.പിയുടേയും സ്‌ക്വാഡ് അംഗങ്ങളും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it