ബേക്കലില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്നതായി പരാതി
കടവത്ത് കുറിച്ചിക്കാട് പാലത്തില്‍ മീത്തേല്‍ അബ്ദുള്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്

ബേക്കല്‍: കടവത്ത് വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്നതായി പരാതി. കടവത്ത് കുറിച്ചിക്കാട് പാലത്തില്‍ മീത്തേല്‍ അബ്ദുള്‍ റഹ് മാന്റെ(68) വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ ഗ്രില്‍സും അടുക്കള വാതിലും തകര്‍ത്ത് അകത്തുകടന്ന് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണ്ണവും മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് കവര്‍ച്ച നടന്നത്. ഇതുസംബന്ധിച്ച പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story