ഉദുമ പള്ളത്ത് ഇരുനില വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം
സൈബുന്നീസയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്

ഉദുമ: പള്ളത്ത് ഇരുനില വീട് കുത്തിതുറന്ന് കവര്‍ച്ചക്ക് ശ്രമം. പള്ളത്തെ സൈബുന്നീസയുടെ വീട്ടിലാണ് കവര്‍ച്ചാശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്തുകയറിയ കവര്‍ച്ചക്കാര്‍ രണ്ട് മുറികളില്‍ കയറി അലമാരകള്‍ കുത്തിതുറക്കുകയായിരുന്നു.
എന്നാല്‍ മോഷ്ടാക്കള്‍ക്ക് ഒന്നും കിട്ടിയില്ല. ജൂണ്‍ 10ന് രാവിലെ 10 മണിക്കും 12ന് രാവിലെ ഏഴ് മണിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. കുടുംബം വീട് പൂട്ടി പുറത്തുപോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് കവര്‍ച്ചാശ്രമം നടന്നതായി വ്യക്തമായത്. തുടര്‍ന്ന് സൈബുന്നീസ ബേക്കല്‍ പൊലീസ് സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story