ഉദുമ സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

എരോല്‍ പാലസിന് സമീപം കുന്നിലില്‍ താമസിക്കുന്ന അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് ആണ് മരിച്ചത്

ഉദുമ: മുക്കുന്നോത്ത് സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. എരോല്‍ പാലസിന് സമീപം കുന്നിലില്‍ താമസിക്കുന്ന അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ അബുദാബിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കുഴഞ്ഞുവീണ സാദാത്തിനെ ഉടന്‍ തന്നെ കൂടെ താമസിക്കുന്നവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അബുദാബി മദീന സായിദില്‍ ഫാന്‍സി കട നടത്തിവരികയായിരുന്ന സാദാത്ത് മകളുടെ വിവാഹത്തിനായി അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. മുക്കുന്നോത്തെ പരേതനായ എംകെ ഹുസൈന്റെയും ആയി ഷയുടെയും മകനാണ്.

അബുദാബി കെഎംസിസി ഉദുമ പഞ്ചായത്ത് ട്രഷറര്‍, ഉദുമ ടൗണ്‍ മുസ് ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: റൈഹാന. മക്കള്‍: റിസ് വാന, റിസ, റസ് വ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി മൗവ്വല്‍, പരേതനായ അബ്ദുല്ലക്കുഞ്ഞി.

Related Articles
Next Story
Share it