ഉദുമയില്‍ റേഷന്‍ കടയ്ക്ക് മുന്നില്‍ മരം അപകടാവസ്ഥയില്‍; മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍

റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്നത് സ്ത്രീകളടക്കം നിരവധി പേര്‍

ഉദുമ: ടൗണില്‍ കണ്ണിക്കുളങ്ങര കോംപ്ലക്‌സിന് മുന്നില്‍ അപകടാവസ്ഥയില്‍ കൂറ്റന്‍ മരം. ഇവിടെ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ഏത് നേരവും പൊളിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്. രാവിലെയും വൈകുന്നേരവും റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ സ്ത്രീകളടക്കം നിരവധി പേര്‍ കടയിലെത്തുന്നു. അവര്‍ ഭയത്തോടെയാണ് ഇവിടെ നില്‍ക്കുന്നത്.

കൂടാതെ സമീപത്തെ ആശുപത്രിയിലേക്കും പളളിയിലേക്കും നിരവധി പേര്‍ ഇതിന് സമീപത്തു കൂടി നടന്നുപോകുന്നു. നിരവധി വീടുകളും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. വലിയൊരു ദുരന്തത്തിന് മുമ്പ് മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതിനടുത്ത് തന്നെ കഴിഞ്ഞ ദിവസം കാറ്റില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് വീണ് വൈദ്യുതി തടസ്സപ്പെട്ടിരുന്നു.

Related Articles
Next Story
Share it