ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു

അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനിയാണ് മരിച്ചത്

ഉദുമ: ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. അരമങ്ങാനം ഉലൂജിയിലെ സുമലതയുടെ മകള്‍ രഞ്ജിനിയാണ് വയനാട് മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി മരിച്ചത്.

ഏപ്രില്‍ 28ന് രാത്രിയിലാണ് രഞ്ജിനിയെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പെണ്‍കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെയും കണ്ണൂരിലെയും ആസ്പത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ നിലയില്‍ മാറ്റമില്ലാതിരുന്നതിനെ തുടര്‍ന്നാണ് വയനാട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.

Related Articles
Next Story
Share it