യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്ന് റോഡ് ഷോ നടത്തി

കാസര്‍കോട്: യു.ഡി.എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി എന്‍.എ.നെല്ലിക്കുന്നിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി റോഡ് ഷോ സംഘടിപ്പിച്ചു. ബുധനാഴ്ച്ച വൈകീട്ട് അഞ്ചോടെ ചെര്‍ക്കള ജംഗ്ഷനില്‍ നിന്നുമാണ് റോഡ് ഷോ തുടങ്ങിയത്. ചെങ്കള, നായന്‍മാര്‍മൂല, അണങ്കൂര്‍ വഴി നഗരത്തില്‍ എത്തിയ റോഡ് ഷോ തായലങ്ങാടി വഴി വൈകീട്ട് തളങ്കരയില്‍ സ്ഥാപിച്ചു. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ പങ്കെടുത്തു. സ്ഥാനാര്‍ത്ഥിക്കൊപ്പം ടി.ഇ.അബ്ദുല്ല, അഡ്വ.ഗോവിന്ദന്‍ തുടങ്ങിയ യു.ഡി.എഫ് നേതാക്കളും ഉണ്ടായിരുന്നു.

Related Articles
Next Story
Share it