കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് പത്രിക സമര്‍പ്പിച്ചു
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എം.ജി റോഡിലെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിന് എത്തിയത്. ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എ.യുമായ എന്‍.എ നെല്ലിക്കുന്ന് ഇന്ന് പത്രിക സമര്‍പ്പിച്ചു. രാവിലെ 11 മണിയോടെ വരണാധികാരി കൂടിയായ ആര്‍.ഡി.ഒ പി. ഷാജുവിന് മുമ്പാകെയാണ് പത്രിക നല്‍കിയത്. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എം.ജി റോഡിലെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പത്രികാ സമര്‍പ്പണത്തിന് എത്തിയത്. ടി.ഇ അബ്ദുല്ല, എ. അബ്ദുല്‍ റഹ്‌മാന്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.എം മുനീര്‍ ഹാജി, കെ. മൊയ്തീന്‍ കുട്ടി ഹാജി, എ.എം കടവത്ത്, മാഹിന്‍ കേളോട്ട്, അഷ്‌റഫ് എടനീര്‍, യഹ്‌യ തളങ്കര, പി.എ അഷ്‌റഫലി, അബ്ബാസ് ബീഗം, കെ. ഖാലിദ്, സി.വി ജെയിംസ്, ടി.എം ഇക്ബാല്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.