ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം അന്തരിച്ചു

ദുബായ്:ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം (75) അന്തരിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്ദൂമിന്റെ സഹോദരനാണ്. മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്നു. 1971ല്‍ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈഖ് ഹംദാന്‍ ദുബായ് മുനിസിപ്പാലിറ്റി, ആല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലൂമിനിയം ആന്റ് നാചുറല്‍ ഗ്യാസ് കമ്പനി, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ ഉന്നത […]

ദുബായ്:ദുബായ് ഉപ ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍മഖ്ദൂം (75) അന്തരിച്ചു. യു.എ.ഇ. വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മഖ്ദൂമിന്റെ സഹോദരനാണ്. മാസങ്ങളായി അസുഖബാധിതനായി കിടക്കുകയായിരുന്നു.
1971ല്‍ യു.എ.ഇയുടെ ആദ്യ കാബിനറ്റ് നിലവില്‍ വന്നത് മുതല്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ശൈഖ് ഹംദാന്‍ ദുബായ് മുനിസിപ്പാലിറ്റി, ആല്‍ മക്തൂം ഫൗണ്ടേഷന്‍, ദുബായ് അലൂമിനിയം ആന്റ് നാചുറല്‍ ഗ്യാസ് കമ്പനി, ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ തുടങ്ങിയ ഉന്നത സ്ഥാപനങ്ങളുടെ മേധാവി എന്ന നിലയിലും വലിയ സംഭാവന നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it