എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശിയടക്കം രണ്ട് പേര്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം 2 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാര്‍ സറീന കോട്ടേജില്‍ നസീര്‍ (39), കണ്ണൂര്‍ കടലായിയിലെ സമീര്‍ കെ (44) എന്നിവരെയാണ് കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സമീപം വെച്ച് വില്‍പ്പന നടത്തുന്നതിനിടെ 13.35 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് […]

കണ്ണൂര്‍: എം.ഡി.എം.എയുമായി മഞ്ചേശ്വരം സ്വദേശി അടക്കം 2 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാര്‍ സറീന കോട്ടേജില്‍ നസീര്‍ (39), കണ്ണൂര്‍ കടലായിയിലെ സമീര്‍ കെ (44) എന്നിവരെയാണ് കണ്ണൂര്‍ താവക്കര റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സമീപം വെച്ച് വില്‍പ്പന നടത്തുന്നതിനിടെ 13.35 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സി.ഐ ബിനു മോഹന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പൊലീസ് സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ നസീബ് സി.എച്ച്, മഹിജന്‍, എ.എസ്.ഐമാരായ അജയന്‍, രഞ്ജിത്ത് തുടങ്ങിയവരും ഉണ്ടായിരുന്നു.
എം.ഡി.എം.എയുമായി മൂന്നുപേരെ ഇന്നലെ കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ. സുധാകരനും സംഘവും അറസ്റ്റുചെയ്തിരുന്നു

Related Articles
Next Story
Share it