കണ്ണൂരില്‍ തമിഴ്‌നാട് സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: ജോലിതേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടുപേരെ കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടുപേരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കാഞ്ഞങ്ങാട് ഭാഗത്തെ വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരെയാണ് ചോദ്യം ചെയ്തുവരുന്നത്. നീലേശ്വരം സ്വദേശിയായ യുവാവിനേയും അന്വേഷിച്ചുവരികയാണ്. ആഗസ്റ്റ് 27ന് രാത്രിയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. കണ്ണൂരില്‍ ജോലി തേടിയെത്തിയ ഈറോഡ് സ്വദേശിനിയായ 32 കാരിയാണ് പീഡനത്തിനിരയായത്. […]

കണ്ണൂര്‍: ജോലിതേടിയെത്തിയ തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ രണ്ടുപേരെ കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയടക്കം രണ്ടുപേരെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. കാഞ്ഞങ്ങാട് ഭാഗത്തെ വിജേഷ്, തമിഴ്‌നാട് സ്വദേശി മലര്‍ എന്നിവരെയാണ് ചോദ്യം ചെയ്തുവരുന്നത്. നീലേശ്വരം സ്വദേശിയായ യുവാവിനേയും അന്വേഷിച്ചുവരികയാണ്. ആഗസ്റ്റ് 27ന് രാത്രിയാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. കണ്ണൂരില്‍ ജോലി തേടിയെത്തിയ ഈറോഡ് സ്വദേശിനിയായ 32 കാരിയാണ് പീഡനത്തിനിരയായത്. യുവതി ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. അകന്ന ബന്ധുവായ സ്ത്രീയുടെ നിര്‍ദ്ദേശപ്രകാരമാണ് കൂലിപ്പണിക്കായി എത്തിയത്. തുടര്‍ന്ന് ആക്രിപെറുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. അതിനിടെ കണ്ണൂര്‍ സിറ്റിക്കടുത്ത് വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കത്തിലാക്കിയ ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് പരാതി. ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഇതോടെ യുവതി അബോധാവസ്ഥയിലുമായി. പിറ്റേന്നാണ് ആസ്പത്രിയില്‍ ചികിത്സ തേടിയത്. അവിടെ വെച്ച് ഡോക്ടറോട് പീഡന വിവരം അറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു.