ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍; പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു

കാസര്‍കോട്: ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കാട്ടുപന്നികളുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു. മഞ്ചേശ്വരം കുബന്നൂരിലെ രാജേഷ്, നീര്‍ച്ചാലിലെ ഐത്തപ്പ നായക് എന്നിവരാണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 14ന് രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുമ്പോഴാണ് രാജേഷ് പന്നിയുടെ കുത്തേറ്റ് മരിച്ചത്. ഡിസംബര്‍ 16ന് കടയില്‍ നിന്ന ് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ഐത്തപ്പനായകിനെ കാട്ടുപന്നി കുത്തിക്കൊല്ലുകയായിരുന്നു. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. മനുഷ്യരെ […]

കാസര്‍കോട്: ജില്ലയില്‍ രണ്ടുമാസത്തിനിടെ കാട്ടുപന്നിയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍. കാട്ടുപന്നികളുടെ കുത്തേറ്റ് പരിക്കേല്‍ക്കുന്നവരുടെ എണ്ണവും പെരുകുന്നു. മഞ്ചേശ്വരം കുബന്നൂരിലെ രാജേഷ്, നീര്‍ച്ചാലിലെ ഐത്തപ്പ നായക് എന്നിവരാണ് കാട്ടുപന്നിയുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 14ന് രാവിലെ വീട്ടില്‍ നിന്ന് ജോലിക്ക് പോകുമ്പോഴാണ് രാജേഷ് പന്നിയുടെ കുത്തേറ്റ് മരിച്ചത്. ഡിസംബര്‍ 16ന് കടയില്‍ നിന്ന ് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ ഐത്തപ്പനായകിനെ കാട്ടുപന്നി കുത്തിക്കൊല്ലുകയായിരുന്നു. കാസര്‍കോട്ടെ അതിര്‍ത്തി പ്രദേശങ്ങളിലും മലയോര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. മനുഷ്യരെ അക്രമിക്കുന്നതിന് പുറമെ ഇവ വന്‍തോതില്‍ കൃഷി നശിപ്പിക്കുകയും ചെയ്യുന്നു. കാട്ടുപന്നികളുടെ പരാക്രമം ഏറെയുള്ള പ്രദേശങ്ങളില്‍ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാന്‍ പോലും ഭയക്കുകയാണ്. വിളകള്‍ നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരില്‍ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇറക്കിയ കൃഷി പലയിടങ്ങളിലും പന്നികള്‍ നശിപ്പിച്ചു. ഇതുസംബന്ധിച്ച പരാതികള്‍ പെരുകുമ്പോഴും വനംവകുപ്പ് അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ജില്ലയില്‍ ഒരാള്‍ക്കുപോലും അനുമതി നല്‍കിയിട്ടില്ല. പന്നികളെ കൊല്ലാനുള്ള അനുമതി ആവശ്യപ്പെട്ട് 11 പേര്‍ വനംവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഡി.എഫ്.ഒക്ക് നേരിട്ട് അപേക്ഷ നല്‍കിയവര്‍ക്കുപോലും അനുമതി കിട്ടുന്നില്ല. തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവരില്‍ നിന്ന് പന്നിയെ വെടിവെക്കാന്‍ സന്നദ്ധരായവരുടെ പട്ടിക തയ്യാറാക്കാന്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ജില്ലയില്‍ ഇതുവരെ പട്ടിക തയ്യാറാക്കിയിട്ടില്ല. മനുഷ്യജീവന് ഭീഷണിയാകുകയും കൃഷിനാശം വരുത്തുകയും ചെയ്യുന്ന കാട്ടുപന്നികളെ ആറ് മാസത്തേക്ക് വെടിവെച്ചുകൊല്ലാന്‍ 2020 മെയ് 18നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിന്റെ കാലാവധി അവസാനിച്ചെങ്കിലും വീണ്ടും ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. അടുത്ത മെയ് 17 വരെയാണ് നിവലില്‍ പന്നികളെ കൊല്ലാന്‍ അനുമതിയുള്ളത്. ജില്ലയിലെ നഗരങ്ങളില്‍ പോലും പന്നികള്‍ ഇറങ്ങുകയാണ്.

Related Articles
Next Story
Share it