75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂരില്‍ പിടിയില്‍

കണ്ണൂര്‍: 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ അബ്ദുല്‍ ഷംറൂദില്‍ നിന്ന് 48 ലക്ഷം രൂപ വിലവരുന്ന 782 ഗ്രാം സ്വര്‍ണവും അബൂദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് 37 ലക്ഷം രൂപ വിലവരുന്ന 768 ഗ്രാം സ്വര്‍ണവുമാണ് […]

കണ്ണൂര്‍: 75 ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍ ഷംറൂദ്, മൊയ്തീന്‍കുഞ്ഞി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ അബ്ദുല്‍ ഷംറൂദില്‍ നിന്ന് 48 ലക്ഷം രൂപ വിലവരുന്ന 782 ഗ്രാം സ്വര്‍ണവും അബൂദാബിയില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ മൊയ്തീന്‍ കുഞ്ഞിയില്‍ നിന്ന് 37 ലക്ഷം രൂപ വിലവരുന്ന 768 ഗ്രാം സ്വര്‍ണവുമാണ് കസ്റ്റംസ് അസി. കമ്മീഷണര്‍ ഇ. വികാസ്, സൂപ്രണ്ടുമാരായ കെ. സുകുമാരന്‍, സി.വി മാധവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. അബ്ദുല്‍ ഷംറൂദും മൊയ്തീന്‍കുഞ്ഞിയും പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുപേരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.

Related Articles
Next Story
Share it