ബന്തിയോട്: മുട്ടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്കൂട്ടര്‍ യാത്രക്കാരായ ബന്തിയോട് പഞ്ചത്തൊട്ടിയിലെ അല്‍ഷാദ് (19), സാദിഖ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം.