മംഗളൂരു: പൊലീസീനെ കണ്ടപ്പോള്‍ അമിതവേഗതയില്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോയില്‍ നിന്ന് പുറത്തുവന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് പിടികൂടി. തുടര്‍ന്ന് ഓട്ടോയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 2,10,000 രൂപ വിലമതിക്കുന്ന കഞ്ചാവ് അടക്കമുള്ള ലഹരിപദാര്‍ഥങ്ങള്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് വിട്ടല്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ഓട്ടോയും ലഹരിവസ്തുക്കളും കസ്റ്റഡിയിലെടുത്ത വിട്ടല്‍ പൊലീസ് സജീപമൂഡയിലെ ഗുരുമന്ദിരയ്ക്ക് സമീപം താമസിക്കുന്ന ആസിഫ് (28), കടബ മവന്തൂരിലെ ഫറാസ് (23) എന്നിവരെ അറസ്റ്റ് ചെയ്തു. പൊലീസ് വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെ കസബയിലെ ഉക്കടയില്‍ നിന്ന് വിട്ടലിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. പൊലീസ് പിന്തുടര്ന്നതോടെയാണ് അമിതവേഗതയില്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞതും പ്രതികള്‍ പിടിയിലായതും.