1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: 1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ട് പേരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. കസ്റ്റംസും ഡി.ആര്‍.ഐയും നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ […]

![1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍](https://utharadesam.com/wp-content/uploads/2023/06/gold-seized.jpg)
കണ്ണൂര്‍: 1.10 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി അടക്കം രണ്ട് പേരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശി മുഹമ്മദ് അല്‍ത്താഫ്, കണ്ണൂര്‍ ജില്ലയിലെ മുഹമ്മദ് ബഷീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. കസ്റ്റംസും ഡി.ആര്‍.ഐയും നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്.