കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍; വ്യാജസര്‍ട്ടിഫിക്കറ്റുകളും പിടികൂടി

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍ അലി(35) എന്നിവരെയാണ് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 220 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തു. ഇതോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനുള്ള പൈപ്പും സിഗര്‍ ലാംപും പിടികൂടി. സംഘം സഞ്ചരിച്ച കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കം വ്യാജമാണെന്നും കണ്ടെത്തി. ഹര്‍ഷാദും അസ്‌കര്‍ അലിയും ഉള്‍പ്പെടുന്ന […]

പയ്യന്നൂര്‍: കാറില്‍ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നുമായി കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പയ്യന്നൂരില്‍ പൊലീസ് പിടിയിലായി. കാഞ്ഞങ്ങാട് ഞാണിക്കടവിലെ കെ. ഹര്‍ഷാദ്(32), പയ്യന്നൂര്‍ തായിനേരിയിലെ എം. അസ്‌കര്‍ അലി(35) എന്നിവരെയാണ് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 220 മില്ലിഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് കണ്ടെടുത്തു. ഇതോടൊപ്പം മയക്കുമരുന്ന് ഉപയോഗത്തിനുള്ള പൈപ്പും സിഗര്‍ ലാംപും പിടികൂടി. സംഘം സഞ്ചരിച്ച കാറിന്റെ ഇന്‍ഷൂറന്‍സ് അടക്കം വ്യാജമാണെന്നും കണ്ടെത്തി. ഹര്‍ഷാദും അസ്‌കര്‍ അലിയും ഉള്‍പ്പെടുന്ന സംഘം വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മാണത്തിലേര്‍പ്പെടുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തെ പൊലീസ് നിരീക്ഷിച്ചുവരുന്നതിനിടെയാണ് രണ്ടുപേര്‍ പിടിയിലായത്. 45 പേര്‍ക്ക് ഇവര്‍ വ്യാജ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ചുനല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it